ഇന്നു ചേരുന്ന മന്ത്രിസഭായോഗം സംസ്ഥാനത്തെ മഴ സാഹചര്യം വിലയിരുത്തും.

ഇന്നു ചേരുന്ന മന്ത്രിസഭായോഗം സംസ്ഥാനത്തെ മഴ സാഹചര്യം വിലയിരുത്തും. ആശങ്കയുടെ സാഹചര്യം ഇല്ലെന്നാണ് സർക്കാർ വിലയിരുത്തൽ. മഴ കനക്കുന്ന പശ്ചാത്തലത്തിൽ മഴക്കെടുതികൾ നേരിടാനുള്ള നിർദേശം ഇതിനകം കളക്ടർമാർക്ക് ഉൾപ്പെടെ കൈമാറിയിട്ടുണ്ട്. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണ്ണർ ഒപ്പിടാത്ത സാഹചര്യവും മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. ഗവർണറുടെ നടപടിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കാൻ സർക്കാർ തലത്തിൽ ആലോചനയുണ്ട്. ഇക്കാര്യത്തിലും ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനം കൈക്കൊണ്ടേക്കും

സംസ്ഥാനത്ത് ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അവധി. കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, തൃശൂർ, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. കാസർഗോഡും ഇടുക്കിയിലും പ്രൊഫഷണൽ കോളജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. പത്തനംതിട്ടയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾ അവധിയായിരിക്കും.