Latestകേരളം

ഇന്നും മഴ തുടരും ; 2 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് തിങ്കളാഴ്ചയും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് രണ്ട് ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്.കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളിലാണ് യെല്ലോ അലര്‍ട്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴ പെയ്യാമെന്നാണ് മുന്നറിയിപ്പ്.

മഴ അലര്‍ട്ടുകള്‍

റെഡ് അലര്‍ട്ട് : 24 മണിക്കൂറില്‍ 204.4 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുന്ന സാഹചര്യം.
ഓറഞ്ച് അലര്‍ട്ട് : 24 മണിക്കൂറില്‍ 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യം.
യെല്ലോ അലര്‍ട്ട് : 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യം.

അതിതീവ്ര മഴയുള്ളപ്പോള്‍
ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളിലുള്ളവര്‍ സുരക്ഷിത ഇടങ്ങളിലേക്ക് മാറിത്താമസിക്കണം.
വെള്ളം കയറാന്‍ സാധ്യതയുള്ള താഴ്ന്ന ഇടങ്ങളില്‍ കഴിയുന്നവര്‍ ക്യാംപുകളിലേക്ക് മാറണം.
അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
അപകടാവസ്ഥയിലായ മരങ്ങള്‍, പോസ്റ്റുകള്‍ എന്നിവ സുരക്ഷിതമാക്കണം.
ശക്തമായ മഴയില്‍ നദികളില്‍ ഇറങ്ങാന്‍ പാടില്ല, അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം.