Latestകേരളം

ആന്‍ഡമാന്‍ കടലില്‍ ഉയര്‍ന്ന ലെവലില്‍ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യത; സംസ്ഥാനത്ത് മഴ ശക്തമാകും

ബംഗാള്‍ ഉള്‍ക്കടല്‍ തീവ്ര ന്യുന മര്‍ദ്ദം തെക്കന്‍ ഒഡീഷയിലെ ഗോപാല്‍പൂരിന് സമീപം രാവിലെയോടെ കരയില്‍ പ്രവേശിച്ചു.നിലവില്‍ തെക്കന്‍ ഒഡീഷയ്ക്ക് മുകളില്‍ സ്ഥിതിചെയ്യുന്നു. ഇത് തുടര്‍ന്ന് പടിഞ്ഞാറോട്ട് നീങ്ങി തെക്കന്‍ ഒഡീഷക്കും ഛത്തീസ്ഗഢുംവഴി നീങ്ങി, അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തികൂടിയ ന്യുനമര്‍ദ്ദമായി (well marked low pressure area) മാറാന്‍ സാധ്യത.

സെപ്റ്റംബര്‍ 30-ന് വടക്കന്‍ ആന്‍ഡമാന്‍ കടലില്‍ ഉയര്‍ന്ന ലെവലില്‍ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യത.
ഇതിന്റെ സ്വാധീനത്തില്‍ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി പുതിയ ന്യുനമര്‍ദ്ദം (Low Pressure Area) രൂപപ്പെടാന്‍ സാധ്യത.

കേരളത്തില്‍ അടുത്ത 5 ദിവസം നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത. സെപ്റ്റംബര്‍ 27 ന് ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്കും സെപ്റ്റംബര്‍ 27 -28 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.