Latestകേരളം

അടുത്ത 3 മണിക്കൂറില്‍ സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴക്ക് സാധ്യത

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം:

30/09/2025: തെക്കൻ ഗുജറാത്ത് അതിനോട് ചേർന്ന കടല്‍ പ്രദേശങ്ങള്‍, വടക്കൻ കൊങ്കണ്‍, അതിനോട് ചേർന്ന വടക്കു കിഴക്കൻ അറബിക്കടല്‍, മധ്യ കിഴക്കൻ അറബിക്കടല്‍, തെക്കൻ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.