Latestകേരളം

ന്യൂന മർദ്ദം ശക്തി പ്രാപിക്കും, ഒപ്പം ന്യൂനമർദ്ദ പാത്തിയും; അഞ്ച് ജില്ലകളിൽ മുന്നറിയിപ്പ്,

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.തെക്കൻ-മധ്യ ജില്ലകളിലാണ് ഇന്നും നാളെയും മഴ സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളില്‍ ഇന്നും നാളെയും മഴ പെയ്തേക്കും. 21 മുതല്‍ 23 വരെ എല്ലാ ജില്ലകളിലും മഴ സാധ്യതയും പറയുന്നു.

21ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ മഞ്ഞ അലർട്ടും 22ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും മഞ്ഞ അലർട്ട് പുറപ്പെടുവിച്ചു. ഭൂമധ്യ രേഖക്ക് സമീപം ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ ന്യുന മർദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ ദുർബലമായേക്കും. അതേസമയം, ഭൂമധ്യ രേഖക്ക് സമീപം തെക്ക് കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതചുഴി രൂപപ്പെട്ടു. നാളെയോടെ ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. അതോടൊപ്പം ന്യൂന മർദ്ദം മുതല്‍ തെക്കൻ കേരളം, തമിഴ് നാട് മുകളിലൂടെ ലക്ഷദ്വീപ് വരെ ന്യുന മർദ്ദ പാത്തിയും രൂപപ്പെടും