സംസ്ഥാനത്ത് വേനൽ മഴ ശക്തിപ്രാപിക്കുന്നു.

തിരുവന്തപുരം: സംസ്ഥാനത്ത് വേനൽ മഴ ശക്തിപ്രാപിക്കുന്നു. ഇന്നുമുതൽ മേയ് രണ്ടുവരെ കേരളത്തിൽ ഒറ്റ പ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത യുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 30 മുതൽ 40 കി.മീ വേഗതയിൽ വരെ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.

ഞായറാഴ്ച എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് എന്നീ ജില്ലക ളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.