സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളില് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചു.കാസര്കോട്, കണ്ണൂര്, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചത്.
പാലക്കാട്, തൃശൂര്, എറണാകുളം, ഇടുക്കി, തിരുവനന്തപുരം ജില്ലകളില് യെല്ലോ അലര്ട്ടാണ്. ന്യൂനമര്ദ്ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. മഴയ്ക്കൊപ്പം മണിക്കൂറില് 40 കിലോമീറ്റര് വേഗതയില് കാറ്റ് വീശാനും സാധ്യതയുണ്ട്.
അപകടകരമായ നിലയില് ജലനിരപ്പ് ഉയരുന്നതിനാല് വിവിധ ഡാമുകളില് റെഡ് അലര്ട്ട് തുടരുകയാണ്. കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. തിരുവനന്തപുരം പൊന്മുടി എക്കോ ടൂറിസം അടച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇനിയൊരു നിര്ദേശം ഉണ്ടാകുന്നതുവരെ സന്ദര്ശക വിലക്ക് തുടരും.
