Latestകേരളം

സംസ്ഥാനത്തെ കനത്ത ചൂടിന് ആശ്വാസം; 7 ജില്ലകളില്‍ മഴ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടിന് ആശ്വാസമേകിക്കൊണ്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് പലയിടങ്ങളിലും വേനല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

ഇതിന്റ അടിസ്ഥാനത്തില്‍ 7 ജില്ലകളില്‍ മഴ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളില്‍ ഇന്നും നാളെയും നേരിയ മഴ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഇവിടങ്ങളില്‍ ഗ്രീൻ അലർട്ട് പറഞ്ഞിട്ടുണ്ട്. വരുന്ന മൂന്നു മണിക്കൂറിനുള്ളതില്‍ നാലു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്.

മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും സംസ്ഥാനത്ത് ചൂട് കുറഞ്ഞിട്ടില്ല എന്നതാണ് സത്യം. ഉയർന്ന താപനില മുന്നറിയിപ്പിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ മഞ്ഞ അലർട്ട് പറഞ്ഞിട്ടുണ്ട്. ആലപ്പുഴ കോട്ടയം ജില്ലകളില്‍ ഉയർന്ന തലയില 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനും സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇതിനിടയില്‍ കള്ളക്കടല്‍ ജാഗ്രതാ നിർദ്ദേശവും കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ) ജില്ലകളിലെ തീരങ്ങളില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടര മുതല്‍ മറ്റന്നാള്‍ രാത്രി 11:30 വരെ 0.9 മുതല്‍ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകള്‍ക്കും കാലക്രമണത്തിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കാലക്രമണ സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിർദ്ദേശവും പറഞ്ഞിട്ടുണ്ട്.