Latestകേരളം

വൈകിട്ട് 4 ന് സൈറണുകള്‍ മുഴങ്ങും, ദുരന്ത നിവാരണ അതോറിറ്റി അറിയിപ്പ്

സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് (24/10/2025) വൈകുന്നേരം 4 മണിയ്ക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളില്‍ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകള്‍ മുഴങ്ങുന്നതായിരിക്കുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.