സംസ്ഥാനത്ത് മഴയ്ക്ക് ശമനം;കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്
സംസ്ഥാനത്ത് മഴയ്ക്ക് ശമനം എന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒരു ജില്ലയിലും മഴ സാധ്യത പ്രവചനം ഇല്ല.ഒരു ജില്ലയ്ക്ക് പ്രത്യേക മുന്നറിയിപ്പുകളോ നേരിയ മഴയ്ക്കുള്ള സാധ്യത പോലും നിലവില്‍ പ്രവർത്തിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിലും സംസ്ഥാനത്ത് മഴ പ്രവചനം ഉണ്ടായിരുന്നില്ല വരുന്ന അഞ്ചു ദിവസങ്ങളില്‍ കേരളത്തില്‍ മഴ ഉണ്ടാവില്ല എന്നാണ് സൂചന.
. എന്നാല്‍ ഇന്ന് (നവംബർ 3) ആൻഡമാൻ കടല്‍, മധ്യ കിഴക്കൻ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേർന്ന വടക്കു കിഴക്കൻ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറയിപ്പ് നല്‍കിയിട്ടുണ്ട്. അതിനാല്‍ ഇന്ന് ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
