വിവാഹം കഴിയ്ക്കാൻ വിസ്സമ്മതിച്ചു, ഗര്‍ഭിണിയായ 16കാരി കാമുകനെ കൊലപ്പെടുത്തി
ഛത്തീസ്ഗഢില്‍ ഗർഭിണിയായ 16കാരി കാമുകനെ കുത്തിക്കൊലപ്പെടുത്തി. വിവാഹം കഴിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് കാമുകൻ ഉറങ്ങിക്കിടക്കുമ്ബോള്‍ കുത്തിക്കൊലപ്പെടുത്തിയതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.കേസില്‍ പൊലീസ് പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തു. റായ്പൂരിലെ ലോഡ്ജില്‍വെച്ചായിരുന്നു കൊലപാതകം.
തിങ്കളാഴ്ച ഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ലോഡ്ജിലെ മുറിയില്‍ നിന്ന് 20 വയസ്സ് പ്രായമുള്ള ഒരാളുടെ മൃതദേഹം കണ്ടെടുത്തതോടെയാണ് കൊലപാതകം വെളിച്ചത്തുവന്നതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. ബീഹാർ സ്വദേശിയാണ് കൊല്ലപ്പെട്ട 20കാരൻ. ലോഡ്ജിലെ ജീവനക്കാർ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സംഘം ലോഡ്ജില്‍ എത്തിയപ്പോള്‍ നിരവധി കുത്തേറ്റ നിലയിലാണ് ഇയാളെ കണ്ടെത്തിയത്.
കൊലപാതകത്തെക്കുറിച്ച് റായ്പൂർ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും, ബിലാസ്പൂർ ജില്ലയില്‍ താമസിക്കുന്ന പെണ്‍കുട്ടി അമ്മയോടൊപ്പം കോണി പോലീസ് സ്റ്റേഷനില്‍ എത്തി കുറ്റം സമ്മതിച്ച് കീഴടങ്ങി. പ്രാഥമിക അന്വേഷണത്തില്‍ ഇരയും പ്രതിയും തമ്മില്‍ ബന്ധമുണ്ടായിരുന്നുവെന്നും പെണ്‍കുട്ടി ഗർഭിണിയായ ശേഷം വിവാഹം കഴിക്കാൻ സമ്മർദ്ദം ചെലുത്തിയെങ്കിലും കാമുകൻ നിരസിച്ചുവെന്നും പറയുന്നു.
സെപ്റ്റംബർ 27 ന് ലോഡ്ജില്‍ ഇരുവരും മുറിയെടുത്തു. ഉറങ്ങിക്കിടക്കുമ്ബോള്‍ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തുടർന്ന് മുറി പൂട്ടി താക്കോല്‍ റെയില്‍വേ ട്രാക്കിലേക്ക് വലിച്ചെറിഞ്ഞ ശേഷം ബിലാസ്പൂരിലേക്ക് മടങ്ങി.
