സപ്ലൈകോ റംസാൻഫെയർ നാളെ മുതൽ

സപ്ലൈകോ റംസാൻ ഫെയർ സംസ്ഥാന തല ഉദ്ഘാടനം 25-ന് രാവിലെ പത്തിന് തിരുവനന്തപുരം ഫോർട്ട് പീപ്പിൾസ് ബസാറിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിക്കും.

25 മുതൽ 31 വരെ ജില്ലകളിലെ പ്രധാന ഔട്ട്‌ലെറ്റുകളിൽ റംസാൻ ഫെയറുകൾ പ്രവർത്തിക്കും. സബ്സിഡി നോൺ സബ്സിഡി സാധനങ്ങൾ കൂടാതെ ബിരിയാണി അരി, മസാലകൾ എന്നിവ പ്രത്യേക വിലക്കുറവിൽ ലഭ്യമാകും.