ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ രമേശ് ചെന്നിത്തലയ്ക്ക് സുപ്രധാന ചുമതല

വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് സുപ്രധാന ചുമതല. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ സമിതി ചെയര്‍മാനായി രമേശ് ചെന്നിത്തലയെ നിയമിച്ചു. ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ സ്ഥാനാർത്ഥികളെ പുതിയ കമ്മിറ്റി തീരുമാനിക്കും.

രമേശ് ചെന്നിത്തല, അഡ്വ.ശിവാജി റാവു മോഗെ, ജയ് കിഷൻ എന്നിവരാണ് സ്ഥാനാർത്ഥി നിർണയത്തിനുള്ള മൂന്നംഗ സമിതിയിലുള്ളത്. ഹിമാചൽ പ്രദേശിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ ദീപാദാസ് മുൻഷിയുടെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചിട്ടുണ്ട്.

2022 ഡിസംബറിലാണ് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഗുജറാത്തിൽ അധികാരം നിലനിർത്താനുള്ള ശ്രമങ്ങൾ ബിജെപി തുടരുന്നതിനിടെ അധികാരം പിടിക്കാനുള്ള ശ്രമത്തിലാണ് ആം ആദ്മി പാർട്ടി. രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിനെത്തിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായിരുന്നു. അധികാരത്തിലെത്തിയാൽ നടപ്പിലാക്കാന്‍ ഉദേശിക്കുന്ന കാര്യങ്ങള്‍ പ്രചരണത്തിനിടെ കെജ്രിവാള്‍ പറഞ്ഞിരുന്നു.