കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസിലെ പ്രതിയെ പിരിച്ചുവിട്ടു
കോഴിക്കോട് :മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസിലെ പ്രതിയെ പിരിച്ചുവിട്ടു. ഇയാളുടെ ഭാഗത്ത് തെറ്റുണ്ടായതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.മെഡിക്കല്‍ കോളേജിലെ ഭരണനിർവഹണവിഭാഗം (ഇ-9) പ്രതിയെ ജോലിയില്‍നിന്ന് പിരിച്ചുവിടാനുള്ള ശുപാർശ ഉത്തരവ് പ്രിൻസിപ്പലിന് കൈമാറുകയും ഇതില്‍ പ്രിൻസിപ്പല്‍ തീരുമാനമെടുത്ത് ഒപ്പിടുകയുമായിരുന്നു. പിരിച്ചുവിട്ട നടപടിയില്‍ സംതൃപ്തി ഉണ്ടെന്ന് അതിജീവിത പറഞ്ഞു.
2023 മാർച്ച് 18-നാണ് തൈറോയ്ഡ് ശസ്ത്രക്രിയകഴിഞ്ഞ് മെഡിക്കല്‍ കോളേജ് ഐസിയുവില്‍ പാതിമയക്കത്തില്‍ കിടക്കുകയായിരുന്ന യുവതിയെ അറ്റൻഡറായ പ്രതി പീഡിപ്പിച്ചത്.
