വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സഹോദരൻ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ സഹോദരൻ അറസ്റ്റില്‍. സ്കൂളിലെ ശുചിമുറിയില്‍ വെച്ച്‌ പെണ്‍കുട്ടി പ്രസവിച്ചതിന് പിന്നാലെയാണ് 16 വയസ്സുള്ള സഹോദരൻ അറസ്റ്റിലായത്.ഉയദഗിരി സർക്കാർ റസിഡൻഷ്യല്‍ സ്കൂളിലെ ഒൻപതാം ക്ലാസുകാരി സ്കൂള്‍ ടോയ്ലറ്റില്‍ പ്രസവിച്ചതിന് പിന്നാലെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

തുടർന്ന് മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയായിരുന്നു. മാതാപിതാക്കള്‍ ജോലിക്കു പോകുമ്ബോള്‍ സഹോദരൻ തന്നെ ലൈംഗികമായി പീഡിപ്പിക്കാറുണ്ടായിരുന്നതായി പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.ഇക്കാര്യം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് സഹോദരൻ ഭീഷണിപ്പെടുത്തിയെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. ഏഴര മാസം ഗർഭിണിയായിരുന്നതിനാല്‍ പെണ്‍കുട്ടി മാസം തികയാതെയാണ് പ്രസവിച്ചത്. സംഭവത്തിന് പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്യുകയും പിന്നീട് കോടതിയില്‍ ഹാജരാക്കി.