പതിനാലുവയസുകാരന്റെ ക്രൂരമായ ലൈംഗീകപീഡനത്തിന് ഇരയായ നാല്‍പ്പതുവയസുകാരിക്ക് ദാരുണാന്ത്യം
പതിനാലുവയസുകാരന്റെ ക്രൂരമായ ലൈംഗീകപീഡനത്തിന് ഇരയായ നാല്‍പ്പതുവയസുകാരിക്ക് ദാരുണാന്ത്യം.ചികില്‍സയിലിരിക്കെയാണ് മരണം. ഹിമാചല്‍ പ്രദേശിലെ ഹാമിർപുരില്‍ നവംബർ 3നായിരുന്നു സംഭവം. വയലില്‍ പുല്ലരിയുന്നിടെയാണ് യുവതി പീഡനത്തിനിരയായത്. ആക്രമണത്തെ ചെറുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് വടികൊണ്ട് അടിച്ചും അരിവാളിന് വെട്ടിയും പരുക്കേല്‍പ്പിച്ചു.
ആക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇവരെ ഗ്രാമീണര്‍ ചേര്‍ന്നാണ് ആശുപത്രിയിലാക്കിയത്. വിവിധ ആശുപത്രികളില്‍ ചികില്‍സ നടത്തിയെങ്കിലും ആരോഗ്യനില മെച്ചപ്പെട്ടില്ല. ഒടുവില്‍ ഇന്ന് രാവിലെ മരിച്ചു.
