Latestദേശീയം

വിജയ്-രശ്മിക വിവാഹം, 26ന്,ഫോണ്‍ ഉപയോഗിക്കുന്നതിനും ചിത്രം പകര്‍ത്തുന്നതിനും വിലക്ക്

വിജയ് ദേവരക്കൊണ്ട-രശ്മിക മന്ദാന വിവാഹം ഫെബ്രുവരി 26ന് നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ചടങ്ങുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.വിവാഹവേദിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തുന്നത്. സുരക്ഷക്കും സ്വകാര്യതക്കുമായി താരങ്ങള്‍ അന്താരാഷ്ട്ര സുരക്ഷാ ഏജൻസിയെ സമീപിച്ചിട്ടുണ്ടെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിവാഹത്തിനെത്തുന്ന അതിഥികള്‍ക്ക് ഫോണ്‍ ഉപയോഗിക്കുന്നതിനും ചിത്രങ്ങള്‍ പകര്‍ത്തുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വിവാഹത്തിലെ ദൃശ്യങ്ങള്‍ പകർത്തുന്ന ഔദ്യോഗിക ഫോട്ടോഗ്രാഫർമാർക്ക് പോലും എൻഡിഎ (Non-Disclosure Agreement) ഒപ്പിടേണ്ടി വന്നിട്ടുണ്ട്. വിവാഹത്തിന് മുൻപുള്ള ചടങ്ങുകള്‍ ഫെബ്രുവരി 24-ന് ആരംഭിച്ച്‌ 26-ന് വിവാഹത്തോടെ അവസാനിക്കും. രാജസ്ഥാനിലെ ഉദയ്പൂരിലുള്ള ഹെറിറ്റേജ് പാലസില്‍ വച്ചാണ് വിവാഹം നടക്കുക. ഡെസ്റ്റിനേഷൻ വെഡ്ഡിംഗുകള്‍ക്ക് പേരുകേട്ട ഉദയ്പൂര്‍ നിരവധി സിനിമാതാരങ്ങളുടെയും മറ്റ് പ്രമുഖരുടെയും വിവാഹങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ട്.