റേഷൻ ട്രാൻസ്‌പോർട്ടേഷൻ കരാറുകാരുടെ പണിമുടക്ക് ഇന്ന് മുതൽ

റേഷൻ ഭക്ഷ്യധാന്യ വസ്തുക്കളുടെ ട്രാൻസ്‌പോർട്ടേഷൻ കരാറുകാർ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചതിനാൽ സംസ്ഥാനത്ത് റേഷന്‍ വിതരണവും സംഭരണവും ഇന്ന് മുതല്‍ തടസപ്പെടും.

കുടിശ്ശിക തീര്‍ക്കുന്നതില്‍ വീഴ്ച വന്നതിനെ തുടര്‍ന്നാണ് റേഷന്‍ കടകളില്‍ സാധനങ്ങൾ എത്തിക്കുന്ന കരാറുകാര്‍ സമരം പ്രഖ്യാപിച്ചത്.

എഫ്സിഐ ഗോഡൗണില്‍ നിന്ന് റേഷന്‍ സംഭരണ കേന്ദ്രങ്ങളിലേക്കും അവിടെ നിന്ന് റേഷന്‍ കടകളിലേക്കും ഭക്ഷ്യ ധാന്യങ്ങള്‍ വിതരണത്തിന് എത്തിക്കുന്ന കരാറുകാരാണ് സമരം ചെയ്യുന്നത്.