Latestകേരളം

സംസ്ഥാനത്തെ റേഷൻ കടകളില്‍ സമയമാറ്റം

സംസ്ഥാനത്തെ റേഷൻകടകളുടെ പ്രവർത്തന സമയത്തില്‍ മാറ്റം. ഇനിമുതല്‍ റേഷൻ കടകള്‍ രാവിലെ ഒമ്ബത് മണിക്കാകും തുറക്കുക.നിലവില്‍ രാവിലെ എട്ടുമണി മുതലായിരുന്നു റേഷൻകടകളുടെ പ്രവർത്തനം. എന്നാല്‍, റേഷൻ വ്യാപാരികളുടെ എതിർപ്പ് ശക്തമായതോടെയാണ് സമയക്രമം മാറ്റാൻ പൊതുവിതരണവകുപ്പ് തീരുമാനിച്ചത്. ഇതുസംബന്ധിച്ച ഉത്തരവും പുറത്തിറങ്ങി.

ഇനിമുതല്‍ റേഷൻകടകള്‍ രാവിലെ എട്ടിന് പകരം ഒൻപത് മണിക്കായിരിക്കും തുറക്കുക. രാവിലെ ഒൻപതുമുതല്‍ 12 വരെയും വൈകീട്ട് നാലുമുതല്‍ ഏഴുവരെയുമാണ് പ്രവർ‌ത്തിക്കുക. 2023 മാർച്ച്‌ ഒന്നിന് പരിഷ്കരിച്ച സമയക്രമമനുസരിച്ച്‌ രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകീട്ട് നാലുമുതല്‍ ഏഴുവരെയുമാണ് റേഷൻകടകള്‍ പ്രവർത്തിച്ചിരുന്നത്.