റേഷൻ കടകൾ ഇന്ന് തുറക്കുംഓണക്കിറ്റ് വിതരണം പുനരാരംഭിക്കും

ഓണം അവധിക്ക് ശേഷം ഇന്ന് സംസ്ഥാനത്തെ റേഷൻ കടകൾ തുറക്കും. സൗജന്യ ഓണക്കിറ്റ് വിതരണം പുനരാരംഭിക്കും. സംസ്ഥാനത്ത് 90,822 മഞ്ഞ റേഷൻ കാർഡ് ഉടമകളാണ് ഓണക്കിറ്റ് വാങ്ങാനുള്ളത്.

സംസ്ഥാനത്തെ എഎവൈ വിഭാഗത്തിൽപ്പെട്ട കാർഡ് ഉടമകൾക്കാണ് ഇത്തവണ ഓണക്കിറ്റ് നൽകിയത്. ക്ഷേമ സ്ഥാപനങ്ങളിലെയും ആദിവാസി ഊരുകളിലെയും കിറ്റ് വിതരണം പൂർത്തിയായതായി സർക്കാർ അറിയിച്ചു.