റേഷൻ വിതരണം

കണ്ണൂർ | ഒക്ടോബർ മാസം എൻപിഎൻഎസ് കാർഡുടമകൾക്ക് (വെള്ള) 5 കിലോ അരിയും എൻപിഎസ് കാർഡുകൾക്ക് (നീല) നിലവിലുള്ള പ്രതിമാസ വിഹിതത്തിന് പുറമെ കാർഡ് ഒന്നിന് മൂന്ന് കിലോ അരി 10.90 രൂപ നിരക്കിലും ലഭിക്കും. സെപ്റ്റംബർ മാസം ആട്ട വാങ്ങാത്തവർക്ക് (പിങ്ക്, മഞ്ഞ) ഒക്‌ടോബറിൽ ലഭിക്കുമെന്നും ജില്ലാ സപ്ലൈ ഓഫിസർ അറിയിച്ചു.