ഇന്ന് ലോക വായനാ ദിനം

ഇന്ന് ലോക വായനാ ദിനം. വായനയുടെ ആവശ്യകത ഓർമിപ്പിക്കാനാണ് ദിനാചരണം.
ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന പി എൻ പണിക്കരുടെ ജന്മദിനമാണ് വായന ദിനമായി നാം ആചരിക്കുന്നത്.

കേരളത്തെ അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് മോചിപ്പിക്കാൻ നിതാന്ത പരിശ്രമത്തിൽ ഏർപ്പെട്ട പി എൻ പണിക്കർ മെച്ചപ്പെട്ട ഒരു വായന സംസ്കാരം മലയാളികൾക്കിടയിൽ കെട്ടിപ്പടുക്കാൻ വലിയ സംഭാവനയാണ് നൽകിയത്.

പുതിയ അധ്യയന വര്ഷം ആരംഭിച്ചു മൂന്നാഴ്ചക്കുള്ളിൽ ആഘോഷിക്കുന്ന വായനാദിനം ‘വിപ്ലവം വായനയിലൂടെ’ എന്ന മുദ്രാവാക്യത്തിന്റെ നേരറിയിക്കുന്നു.
മാറിയ കാലത്ത്, ഇലക്ട്രോണിക് വായനയടക്കമുള്ള നവ സാങ്കേതിക വിദ്യകളുടെ സാദ്ധ്യതകൾക്ക് കൂടുതൽ പ്രോത്സാഹനം നൽകി വായനയെ മരിക്കാതെ നമുക്ക് നിലനിർത്താം, നമുക്ക് വായിച്ചുവളരാം.