കറിക്കായാലും മാരുന്നിനായാലും ചീര ഒരു കില്ലാഡി തന്നെ… ഗുണങ്ങൾ അറിയാം..
ഇലക്കറികളിൽ ചീരയുടെ പ്രാധാന്യത്തെ കുറച്ച് കാണാൻ കഴിയില്ല. അത്രയേറെ ആരോഗ്യഗുണങ്ങളുള്ള ഒരു ഇലക്കറിയാണിത്.പ്രസവാനന്തരം മുലപ്പാല്‍ കുറവായ സ്ത്രീകള്‍ക്ക് ആട്ടിന്‍സൂപ്പില്‍ ചീരയില ഇടിച്ചുപിഴിഞ്ഞ നീര് ചേർത്ത് കുടിക്കുന്നത് ഫലപ്രദമാണെന്ന് പഴമക്കാർ പറയാറുണ്ട്.
മാത്രമല്ല, ഇത് പ്രസവാനന്തരമുള്ള വിളര്‍ച്ചയുമകറ്റാനും നല്ലതാണ്. കുട്ടികള്‍ക്ക് ചുവന്ന ചീരയില നീര് രണ്ട് സ്പൂണ്‍ സമം തേനും ചേര്‍ത്ത് ആഴ്ചയിലൊരിക്കല്‍ നല്‍കുന്നത് കാഴ്ചശക്തി മെച്ചപ്പെടുത്തും
പോഷകസമ്പന്നമായ ഈ ചീര ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നിരവധി രോഗങ്ങളെ അകറ്റിനിർത്താൻ സഹായിക്കും. വിളര്‍ച്ച, ത്വക് രോഗങ്ങള്‍, നേത്രരോഗങ്ങള്‍, ആസ്ത്മ, അതിസാരം, അസ്ഥിരോഗങ്ങള്‍, മഞ്ഞപ്പിത്തം ഇവയിലെല്ലാം ചുവപ്പുചീര ഏറെ ഗുണം ചെയ്യും. ആയുർവേദത്തിൽ ശാക എന്നാണ് ചീരയെ വിശേഷിപ്പിക്കുന്നത്
