അഭിമാനമായി യതുൻ…..:ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന ക്യാമ്പിൽ പങ്കെടുത്ത് തലശ്ശേരി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥി
കേരള ആൻഡ് ലക്ഷദ്വീപ് നെ പ്രതിനിധീകരിച്ചു ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന ക്യാമ്പിൽ പങ്കെടുത്ത് തലശ്ശേരി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥി ലാൻസ് കോർപറൽ ഇ. പി. യതുൻ. ക്യാമ്പിൽ നടക്കുന്ന ഓൾ ഇന്ത്യ ബെസ്റ്റ് കെഡറ്റ് മത്സരത്തിലും, യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാം തിരഞ്ഞെടുപ്പിലും പങ്കെടുത്തിട്ടുണ്ട്. ഒക്ടോബറിൽ നടന്ന ഇന്റർ ഗ്രൂപ്പ് മത്സരത്തിൽ കേരളത്തിലെ “ബെസ്റ്റ് കെഡറ്റ് ” സ്വർണ്ണ മെഡൽ ലഭിച്ചിട്ടുണ്ട്.മുണ്ടേരി, ഏച്ചൂർകോട്ടം കെ.വി. സന്തോഷിന്റെയും, നീനയുടെ യും മകനാണ്, സഹോദരി. ശിവാനി.
