നടന്‍ പൂജപ്പുര രവി അന്തരിച്ചു

തൊടുപുഴ: മലയാള സിനിമയിലെ മുതിർന്ന നടൻ പൂജപ്പുര രവി (86) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മറയൂരിൽ മകളുടെ വീട്ടിൽ വച്ചായിരുന്നു മരണം. നാടക രംഗത്തിലൂടെയാണ് പൂജപ്പുര രവി സിനിമയിലേക്ക് എത്തുന്നത്. നാലായിരത്തോളം നാടകങ്ങളിലും എണ്ണൂറോളം സിനിമകളിലും അഭിനയിച്ചു.

വേലുത്തമ്പി ദവള ആയിരുന്നു ആദ്യ ചിത്രം. 2016-ല്‍ പുറത്തിറങ്ങിയ ഗപ്പി എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. നിരവധി സീരിയലുകളിലും അഭിനയിച്ചു. ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് വർഷങ്ങളോളമായി സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. ആറ് മാസം മുൻപാണ് ജന്മനാടായ പൂജപ്പുര വിട്ട് അദ്ദേഹം മകളുടെ വീട്ടിലേക്ക് മാറിയത്.