ICC റാങ്കിങിൽ വൻകുതിപ്പുമായി പന്ത്
ICC റാങ്കിങിൽ വൻകുതിപ്പുമായി പന്ത്. ടെസ്റ്റ് റാങ്കിങ്ങിൽ താരം ഏഴാം സ്ഥാനത്തേക്ക് കയറി. ടെസ്റ്റ് ചരിത്രത്തിൽ 800 റേറ്റിംഗ് പോയിന്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായും പന്ത് മാറി.ആദ്യ ഇന്നിങ്സിൽ 134 റൺസ് നേടിയ റിഷഭ് പന്ത് രണ്ടാം ഇന്നിങ്സിൽ 118 റൺസും അടിച്ചെടുത്തിരുന്നു. 2001 ൽ സിംബാബ്വെയുടെ ആൻഡി ഫ്ലവറിനുശേഷം ടെസ്റ്റ് ചരിത്രത്തിൽ ഒരു മത്സരത്തിന്റെ രണ്ട് ഇന്നിങ്സുകളിൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പറാണ് താരം.
