പുല്ലൂപ്പിക്കടവ് പുഴയിൽ ഒരാളെ കാണാതായി

പുല്ലൂപ്പിക്കടവ് പുഴയിൽ ഒരാളെ കാണാതായി. ഇന്നുവൈകീട്ടോടെയാണ് സംഭവം. കക്കാട് അത്താഴക്കുന്ന് സ്വദേശിയായ ഒരാളെയാണ് കാണാതായത്.അതേസമയം, കണ്ണൂരിൽ നിന്നും ഫയർഫോഴ്‌സ് സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു.

വിവരമറിഞ്ഞ് കൂറ്റൻ ജനാവലിയാണ് പാലത്തിനു സമീപം എത്തിച്ചേർന്നത്. ഇതിനാൽ ഇതുവഴിയുള്ള വാഹനഗാതാഗതം തടസ്സപ്പെട്ടു.