EntertainmentLatest

വീണാ നായരുടെ മുൻ ഭര്‍ത്താവ് ആര്‍ജെ അമൻ വിവാഹിതനായി

നടി വീണാ നായരുടെ മുൻ ഭർത്താവ് അമൻ ഭൈമി എന്ന സ്വാതി സുരേഷ് വിവാഹിതനായി. ആർജെയും നർത്തകനുമാണ് അമൻ. കൊല്ലൂ‌ർ ശ്രീ മൂകാംബിക ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം.വിവാഹചിത്രങ്ങള്‍ അമൻ തന്നെയാണ് സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചത്. റീബ റോയി ആണ് വധു. അമനും റീബയും ഏറെ നാളായി പ്രണയത്തിലായിരുന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

2014ല്‍ ആയിരുന്നു അമനും വീണയും തമ്മിലുള്ള വിവാഹം. കലോത്സവ വേദികള്‍ മുതലുള്ള പരിചയം പ്രണയത്തിലും വിവാഹത്തിലും എത്തുകയായിരുന്നു. ദമ്ബതിമാർക്ക് ധൻവിന് എന്ന ഒരു മകനുണ്ട്. വീണയും ഭൈമിയും 2025 ഫെബ്രുവരിയില്‍ വേർപിരിഞ്ഞു.