സ്കൂളില്‍ ആർഎസ്എസിന്റെ ഗണഗീതം ആലപിച്ച് കുട്ടികള്‍
മലപ്പുറം: സ്കൂളില്‍ ആർഎസ്എസിന്റെ ഗണഗീതം ആലപിച്ച് കുട്ടികള്‍. മലപ്പുറം തിരൂർ ആലത്തിയൂർ കെഎച്ച്എംഎച്ച് സ്കൂളിലാണ് കുട്ടികള്‍ ഗണഗീതം ആലപിച്ചത്.ഇക്കഴിഞ്ഞ സ്വതന്ത്ര ദിനഘോഷത്തിലാണ് സംഭവം.
സ്വതന്ത്ര ദിനഘോഷത്തില്‍ കുട്ടികള്‍ സ്കൂളില്‍ പാടുന്നതിന്റെ ദൃശ്യം പുറത്ത് വന്നതോടെയാണ് പാടിയത് ഗണഗീതമാണെന്ന് വക്തമായത്. കുട്ടികള്‍ പാടിയതാണെന്നും അവരുടെ പാട്ടുകള്‍ പരിശോധിച്ചില്ലെന്നും സ്കൂള്‍ അധികൃതർ വിശദീകരിക്കുന്നു.
സംഭവത്തില്‍ സ്കൂളില്‍ വിവിധ സംഘടനകള്‍ പ്രതിഷേധിച്ചു. അന്വേഷിച്ച് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കാമെന്ന് സ്കൂള്‍ പ്രധാനാധ്യാപിക ഉറപ്പ് നല്‍കിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
