അന്താരാഷ്ട്ര വിപണയിൽ റബർ വിലയിലുണ്ടായ വർദ്ധനവ് തുടരുന്നു.

അന്താരാഷ്ട്ര വിപണയിൽ റബർ വിലയിലുണ്ടായ വർദ്ധനവ് തുടരുന്നു. ആർ എസ് എസ് നാലിന് 217 രൂപയാണ് ഇന്നത്തെ വില. ആർഎസ്എസ് ഒന്നിന് 220 രൂപയും രേഖപ്പെടുത്തി. എന്നാൽ ആഭ്യന്തര വിപണിയിൽ ഇതിന്റെ പ്രതിഫലം ഇനിയും ഉണ്ടായില്ല. ആർഎസ്എസ് നാലിന് 174 രൂപയാണ് ആഭ്യന്തര വിപണയിലെ വില. കർഷകർക്ക് വില ലഭിക്കാൻ കയറ്റുമതി വർദ്ധിപ്പിക്കാനുള്ള നീക്കം റബർബോർഡ് ആരംഭിച്ചു.