Latestകേരളം

ശബരിമല സ്വര്‍ണക്കൊള്ള കേസ്; ദേവസ്വം ബോര്‍ഡ് മുൻ അംഗം കെപി ശങ്കരദാസിന്‍റെ ജാമ്യാപേക്ഷയില്‍ മാര്‍ച്ച്‌ 2ന് വിധി

കൊല്ലം : ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസിന്‍റെ ജാമ്യാപേക്ഷയില്‍ മാർച്ച്‌ രണ്ടിന് കൊല്ലം വിജിലൻസ് കോടതി വിധി പറയും.കട്ടിളപ്പാളി ദ്വാരപാലക കേസുകളില്‍ പ്രതിയാണ് ശങ്കരദാസ്. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ശങ്കരദാസിന്‍റെ ജാമ്യ നീക്കം.പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. പ്രതിയുടെ മെഡിക്കല്‍ റിപ്പോർട്ടുകള്‍ കോടതി പരിശോധിച്ചു. ജനുവരി 14 നാണ് ശങ്കരദാസ് രണ്ട് കേസുകളിലും അറസ്റ്റിലായത്. എ.പത്മകുമാർ പ്രസിഡന്‍റായിരുന്ന ബോർഡില്‍ അംഗമായിരുന്നു ശങ്കരദാസ്. മറ്റൊരു ബോർഡ് അംഗമായ എൻ.വിജയകുമാറും റിമാൻഡില്‍ തുടരുകയാണ്.