കനത്തമഴയിലും ശബരിമലയിൽ തീർഥാടക പ്രവാഹം.
കനത്തമഴയിലും ശബരിമലയിൽ തീർഥാടക പ്രവാഹം. കാനനപാത ഭക്തർക്കായി ഇന്ന് തുറന്നു നൽകി. ഇന്ന് രാവിലെ 8 മണിവരെ 30,000 തീർഥാടകർ ദർശനം നടത്തി. തിരക്ക് നിയന്ത്രണത്തിലും അടിസ്ഥാന സൗകര്യത്തിലും തൃപ്തിയാണ് ഭക്തർ രേഖപ്പെടുത്തുന്നത്.
ശബരിമല കാനനപാത ഇന്ന് തീർത്ഥാടകർക്കായി തുറന്നു നൽകി. സത്രം മുക്കുഴി വഴിയുള്ള കാനനപാത ശബരിമല തീർത്ഥാടകർക്കായി ഇന്ന് രാവിലെ മുതൽ തുറന്നു നൽകുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പാത സഞ്ചാരയോഗ്യമെന്ന് വനം വകുപ്പിൽ നിന്ന് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് നടപടി.