ശബരിമല തീർത്ഥാടകരുടെ എണ്ണം 15 ലക്ഷം കവിഞ്ഞു
പത്തനംതിട്ട: ശബരിമലയിൽ ഈ മണ്ഡലകാലത്ത് എത്തിയ തീർത്ഥാടകരുടെ എണ്ണം 15 ലക്ഷം കഴിഞ്ഞു. നട തുറന്ന് ഇരുപത്തിയൊന്നാം ദിവസമാണ് 15 ലക്ഷം തീർത്ഥാടകർ സന്നിധാനത്ത് എത്തിയത്. കഴിഞ്ഞ വർഷം ഡിസംബർ നാലുവരെ എത്തിയത് 10, 04 607 തീർഥാടകരാണ്. ബുധൻ വരെ 14,62 864 തീർത്ഥാടകർ എത്തിയെന്നാണ് കണക്ക്. 4,58 257 പേരുടെ വർദ്ധനവ് ബുധനാഴ്ച വരെ ഉണ്ടായി.
ഇന്നലെ 11 മണിയോടെയാണ് തീർത്ഥാടകരുടെ എണ്ണം 15 ലക്ഷം ആയത്. ഇന്നലെ ഉച്ചക്ക് 12 മണി വരേക്കും 37844 തീർത്ഥാടകർ ആണ് സന്നിധാനത്ത് എത്തിയത്. സന്നിധാനത്ത് ചാറ്റൽ മഴ തുടരുകയാണ്. പമ്പ മുതൽ സന്നിധാനം വരെ എവിടെയും നിയന്ത്രണങ്ങൾ ഇല്ല.