മീനമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് അടക്കും
മീനമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് അടക്കും. ഉത്സവത്തിനായി ഏപ്രില്‍ ഒന്നിന് വൈകിട്ട് 5ന് നട തുറക്കും. രണ്ടിനാണ് കൊടിയേറ്റ്. ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയ പുതിയ ദര്‍ശന ക്രമം ആയിരുന്നു ഇത്തവണത്തെ പ്രത്യേകത. പുതിയ ദര്‍ശന രീതിയോട് ഭക്തര്‍ സമ്മിശ്ര പ്രതികരണമാണ് നടത്തിയത്.ഫ്‌ലൈ ഓവറിലൂടെയും ബലിക്കല്ലിനു മുന്നിലെ പുതിയ പാതയിലൂടെയുമാണ് ഭക്തരെ ഇത്തവണ കടത്തിവിട്ടത്. ഏപ്രില്‍ മാസത്തില്‍ നടതുറക്കുമ്പോള്‍ പുതിയ ദര്‍ശന രീതി തുടരുമോ എന്ന കാര്യത്തില്‍ വരും ദിവസങ്ങളില്‍ ദേവസ്വം ബോര്‍ഡ് തീരുമാനം എടുക്കും.
ഇരുമുടിക്കെട്ടില്ലാതെ എത്തുന്ന ഭക്തര്‍ക്ക് ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ നട തുറന്നശേഷം 6 മുതലേ ഇവര്‍ക്കുള്ള ദര്‍ശനം ആരംഭിക്കു. രാത്രി 9 .30 ന് ഇവരുടെ സമയക്രമം അവസാനിക്കും. മാസ പൂജകള്‍ക്കായി രാവിലെ അഞ്ചിന് നടതുറക്കും.