ശബരിമല നട നാളെ തുറക്കും
ശബരിമല: ഓണത്തോട് അനുബന്ധിച്ച പൂജകള്‍ക്കായി ശബരിമല നട സെപ്റ്റംബര്‍ മൂന്നിനു തുറക്കും. വൈകിട്ട് 5 മണിക്കു തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്ബൂതിരി നടതുറന്ന് ദീപം തെളിയിക്കും.
ഉത്രാടം, തിരുവോണം, അവിട്ടം ദിവസങ്ങളിൽ സന്നിധാനത്ത് ഓണസ്സദ്യ ഒരുക്കുന്നുണ്ട്. ഉത്രാടത്തിനു മേൽശാന്തിയുടെയും തിരുവോണത്തിന് ദേവസ്വം ജീവനക്കാരുടെയും അവിട്ടത്തിനു സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെയും വകയാണ് സദ്യ. ഏഴിനുരാത്രി 9.50 മുതൽ ചന്ദ്രഗ്രഹണം ആരംഭിക്കുന്നതിനാൽ പൂജകൾ പൂർത്തിയാക്കി 8.50-നു നടയടയ്ക്കും.
