Latestകേരളം

കന്നിമാസ പൂജകള്‍ക്കായി ശബരിമലനട ഇന്ന് തുറക്കും

കന്നിമാസ പൂജകള്‍ക്കായി ശബരിമലനട ചൊവ്വാഴ്ച തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്ബൂതിരി ശ്രീകോവില്‍ തുറന്ന് ദീപം തെളിയിക്കും.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. 20-ന് സഹസ്രകലശപൂജ, 21-ന് സഹസ്രകലശാഭിഷേകം. പൂജകള്‍ പൂര്‍ത്തിയാക്കി 21-ന് രാത്രി 10-ന് നട അടയ്ക്കും.