മിഥുന മാസപൂജയ്ക്കായി ക്ഷേത്രനട ഇന്ന് വൈകിട്ട് 5ന് തുറക്കും.

മിഥുന മാസപൂജയ്ക്കായി ക്ഷേത്രനട ഇന്ന് വൈകിട്ട് 5ന് തുറക്കും. മേൽശാന്തി ജയരാമൻ നമ്പൂതിരി നട തുറന്ന് അയ്യപ്പനെ ഭക്തജനസാന്നിധ്യം അറിയിക്കും. തുടർന്ന് മാളികപ്പുറം ക്ഷേത്രനട തുറക്കാൻ മേൽശാന്തി ഹരിഹരൻ നമ്പൂതിരിക്ക് താക്കോൽ നൽകി യാത്രയാക്കും. അതിനു ശേഷം പതിനെട്ടാംപടി ഇറങ്ങി ആഴി തെളിക്കും. ഇന്ന് മറ്റു പൂജകളില്ല.

നാളെ  പുലർച്ചെ 5.30ന്  തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ മിഥുന മാസ പൂജ ആരംഭിക്കും. 20 വരെ പൂജകൾ ഉണ്ടാകും. ദിവസവും  പുലർച്ചെ 5.30 മുതൽ 9.30വരെ തീർഥാടകർക്ക് നെയ്യഭിഷേകത്തിനുള്ള അവസരമുണ്ട്. ഉദയാസ്തമയപൂജ, പടിപൂജ, കളഭാഭിഷേകം, കലശാഭിഷേകം, പുഷ്പാഭിഷേകം എന്നിവ വിശേഷാൽ വഴിപാടായി ഉണ്ടാകും. കെഎസ്ആർടിസി  തിരുവനന്തപുരം, ചെങ്ങന്നൂർ, പത്തനംതിട്ട, എരുമേലി, കുമളി എന്നിവിടങ്ങളിൽനിന്നു പമ്പയ്ക്ക്  പ്രത്യേക സർവീസ് നടത്തും. നിലയ്ക്കൽ- പമ്പ റൂട്ടിൽ ചെയിൻ സർവീസും ഉണ്ട്.