ശബരിമല,. ദര്‍ശന 18 മണിക്കൂറാക്കി. പ്രതിദിനം 80,000 പേര്‍ക്ക് ദര്‍ശന സൗകര്യമുണ്ടാകും
മണ്ഡല, മകരവിളക്ക് ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത് അറിയിച്ചു. നവംബര്‍ 15 വൈകിട്ട് അഞ്ചിന് നട തുറക്കും. ദര്‍ശന സമയം 16 മണിക്കൂറില്‍ നിന്നും 18 മണിക്കൂറാക്കി. പ്രതിദിനം 80,000 പേര്‍ക്ക് ദര്‍ശന സൗകര്യമുണ്ടാകും. 70,000 പേർ വെര്‍ച്ച്വല്‍ ക്യൂവിലുണ്ടാകും.
10,000 പേർ തത്സമയം വരുന്നവരാകും. നിലയ്ക്കലില്‍ പാര്‍ക്കിങിന് അധിക സംവിധാനം ഒരുക്കും. മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും നേതൃത്വത്തില്‍ നിരവധി യോഗങ്ങള്‍ ചേര്‍ന്നിരുന്നു. ഇരുപതില്‍പരം വകുപ്പുകളുടെ ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനമാണുണ്ടാകുക