Latestകേരളം

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുൻ അംഗം എൻ വിജയകുമാറിന് ജാമ്യമില്ല

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുൻ അംഗം എൻ വിജയകുമാറിന് ജാമ്യമില്ല.എൻ വിജയകുമാർ സമർപ്പിച്ച രണ്ട് ജാമ്യഹർജികളും കോടതി തള്ളി. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്‍പ്പടെ ചൂണ്ടിക്കാട്ടിയാണ് ജാമ്യഹർജി നല്‍കിയത്. മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ പത്മകുമാറിന്റെ നിർദേശ പ്രകാരമാണ് രേഖകളില്‍ ഒപ്പിട്ടതെന്നും സ്വർണക്കൊള്ളയില്‍ പങ്കില്ലെന്നുമായിരുന്നു വിജയകുമാറിൻ്റെ മൊഴി.‌

കട്ടിളപ്പാളി കേസിലും ദ്വാരപലക ശില്‍പ പാളി കേസിലും വിജയകുമാർ പ്രതിയാണ്. എ പത്മകുമാർ പ്രസിഡന്റായിരുന്ന ബോർഡിലെ അംഗമായിരുന്നു വിജയകുമാർ. ആരോഗ്യ പ്രശ്നങ്ങളടക്കം ചൂണ്ടിക്കാട്ടിയാണ് രണ്ട് കേസുകളിലും ജാമ്യഹർജി സമർപ്പിച്ചത്. പത്മകുമാറിന്റെ നിർദേശ പ്രകാരമാണ് രേഖകളില്‍ ഒപ്പ് വെച്ചതെന്നും സ്വർക്കൊള്ളയില്‍ പങ്കില്ലെന്നുമായിരുന്നു വിജയകുമാറിന്റെ വാദം.