Latestകേരളം

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഡി മണിക്ക് പങ്കില്ലെന്ന് എസ്‌ഐടി

ശബരിമല സ്വർണക്കൊള്ള കേസില്‍ ഡി മണിക്ക് പങ്കില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ട്.ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പരാമര്‍ശമുള്ളത്. പ്രവാസി വ്യവസായിയുമായുള്ള ബന്ധം തെളിയിക്കാൻ കഴിഞ്ഞില്ലെന്നുമാണ് എസ്‌ഐടിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

മണി തലസ്ഥാനത്ത് വന്നതില്‍ ദുരൂഹതയില്ലെന്നും തിരുവനന്തപുരത്ത് വ്യക്തിപരമായ കാര്യത്തിനാണെന്നും എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു. ശബരിമല സ്വർണകൊളള കേസില്‍ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയെ എസ്‌ഐടി ചോദ്യം ചെയ്യുകയാണ്. കോടതി നിര്‍ദേശ പ്രകാരമാണ് ഇന്ന് ജയശ്രീ ഹാജരായത്.