Latestകേരളം

ശബരിമല, ഉത്സവ സീസണിലെ യാത്രക്കാരുടെ തിരക്ക്, സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ

ചെന്നൈ: ശബരിമല, ഉത്സവ സീസണിലെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച്‌ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ.ഹുബ്ബള്ളി-കൊല്ലം-ഹുബ്ബള്ളി റൂട്ടിലാണ് പ്രതിവാര സ്‌പെഷ്യല്‍ എക്‌സ്പ്രസ് ട്രെയിന്‍ പ്രഖ്യാപിച്ചത്.

ഹുബ്ബള്ളി-കൊല്ലം സ്‌പെഷ്യല്‍ എക്‌സ്പ്രസ് ട്രെയിന്‍(07313) സെപ്റ്റംബര്‍ 28 മുതല്‍ ഡിസംബര്‍ 28 വരെ എല്ലാ ഞായറാഴ്ചകളിലും പകല്‍ 3.15-ന് ഹുബ്ബള്ളിയില്‍നിന്ന് പുറപ്പെടും. പിറ്റേദിവസം ഉച്ചയ്ക്ക് 12.55-ന് ഈ ട്രെയിന്‍ കൊല്ലത്ത് എത്തിച്ചേരും.

കൊല്ലം-ഹുബ്ബള്ളി സ്‌പെഷ്യല്‍ എക്‌സ്പ്രസ് ട്രെയിന്‍(07314) സെപ്റ്റംബര്‍ 29 മുതല്‍ ഡിസംബര്‍ 29 വരെ എല്ലാ തിങ്കളാഴ്ചകളിലും വൈകീട്ട് അഞ്ചുമണിക്ക് കൊല്ലത്തുനിന്ന് പുറപ്പെടും. പിറ്റേദിവസം വൈകീട്ട് ആറരയ്ക്ക് ഈ ട്രെയിന്‍ ഹുബ്ബള്ളിയിലെത്തും.ശാസ്താംകോട്ട, കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശ്ശൂര്‍, പാലക്കാട് എന്നീ സ്റ്റേഷനുകളില്‍ ഈ ട്രെയിനുകള്‍ക്ക് സ്റ്റോപ്പുണ്ട്.