Latestകേരളം

ശബരിമല മണ്ഡലകാലം; പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചു

കൊച്ചി: ശബരിമല മണ്ഡലകാലം പ്രമാണിച്ചുള്ള സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ ദക്ഷിണ റെയില്‍വേ.ചെന്നൈയില്‍ നിന്നുള്ള നാല് പ്രത്യേക ട്രെയിനുകളാണ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ സർവ്വീസുകള്‍ പ്രഖ്യാപിക്കും.

ട്രെയിൻ നമ്ബർ 06111/06112 ചെന്നൈ എഗ്മോറില്‍ നിന്ന് കൊല്ലം വരെ സർവ്വീസ് നടത്തും. ആകെ പത്ത് സർവ്വീസുകളാണ് ഈ ട്രെയിനിന് ക്രമീകരിച്ചിരിക്കുന്നത്. 14-ന് രാത്രി 11.55ന് എഗ്മോറില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം വൈകിട്ട് നാലരയ്ക്ക് കൊല്ലത്ത് എത്തിചേരും.

15-ന് വൈകിട്ട് 7.35-ന് കൊല്ലത്ത് നിന്ന് തിരികെ യാത്ര ആരംഭിക്കും. ജനുവരി 16-വരെ എല്ലാ വെള്ളിയാഴ്ചകളിലുമാണ് കേരളത്തിലേക്കുള്ള സർവ്വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. കേരളത്തില്‍ പാലക്കാട്, തൃശൂർ, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം എന്നിവടങ്ങളില്‍ സ്‌റ്റോപ്പുണ്ട്.ട്രെയിൻ നമ്ബർ 06113/06114, ചെന്നൈ സെൻട്രലില്‍ നിന്ന് കൊല്ലം വരെയാണ് സർവ്വീസ് നടത്തുന്നത്. ഞായറാഴ്ചകളില്‍ ചെന്നൈയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്റെ മടക്കയാത്ര തിങ്കളാഴ്ചയാണ്. ഞായറാഴ്ച രാത്രി 11.50-ന് യാത്ര പുറപ്പെടും. തിങ്കളാഴ്ച വൈകിട്ട് 4.30-യ്ക്ക് കൊല്ലത്ത് എത്തിചേരും. കേരളത്തില്‍ പാലക്കാട്, തൃശൂർ, ആലൂവ, എറണാകുളം, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം എന്നിവടങ്ങളില്‍ സ്‌റ്റോപ്പുകളുണ്ട്. നവംബർ 17 മുതല്‍ തുടങ്ങുന്ന സർവ്വീസ് ജനുവരി 19 വരെയുണ്ടാകും.ട്രെയിൻ നമ്ബർ 06119/06220 ചെന്നൈ സെൻട്രലില്‍ നിന്ന് കൊല്ലം വരെയാണ് സർവ്വീസ് നടത്തുന്നത്. ബുധനാഴ്ചകളില്‍ ചെന്നൈയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്റെ മടക്കയാത്ര വ്യാഴാഴ്ചയാണ്. വൈകിട്ട് 3.10-ന് ചെന്നൈയില്‍ നിന്ന് യാത്ര പുറപ്പെടും.

വ്യാഴാഴ്ച രാവിലെ 6.40-ന് കൊല്ലത്ത് എത്തിചേരും. മടക്കയാത്ര കൊല്ലത്ത് നിന്ന് രാവിലെ 10.40-ന് തുടങ്ങും. കേരളത്തില്‍ പാലക്കാട്, തൃശൂർ, ആലൂവ, എറണാകുളം, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം എന്നിവടങ്ങളില്‍ സ്‌റ്റോപ്പുകളുണ്ട്. നവംബർ 19മുതല്‍ തുടങ്ങുന്ന സർവ്വീസ് ജനുവരി 21 വരെയുണ്ടാകും.

ട്രെയിൻ നമ്ബർ 06127/06128 ചെന്നൈ സെൻട്രലില്‍ നിന്ന് കൊല്ലം വരെയാണ് സർവ്വീസ് നടത്തുന്നത്. വ്യാഴാഴ്ചകളില്‍ ചെന്നൈയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്റെ മടക്കയാത്ര വെള്ളിയാഴ്ചയാണ്. ചെന്നൈയില്‍നിന്ന് രാത്രി11.50-ന് പുറപ്പെടുന്ന സ്പെഷ്യല്‍ ട്രെയിൻ വെള്ളിയാഴ്ച വൈകിട്ട് 4.30യോടെ കൊല്ലത്ത് എത്തിചേരും. അതേദിവസം വൈകിട്ട് 6.30-നാണ് ചെന്നൈയിലേക്കുള്ള യാത്ര.പത്ത് സർവ്വീസുകളുള്ള ട്രെയിൻ സർവ്വീസ് നവംബർ 20-ന് ആരംഭിച്ച്‌ ജനുവരി 22ന് അവസാനിക്കും. കേരളത്തില്‍ പാലക്കാട്, തൃശൂർ, ആലൂവ, എറണാകുളം, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം എന്നിവടങ്ങളില്‍ സ്‌റ്റോപ്പുകളുണ്ട്.

നവംബർ 19 മുതല്‍, തുടങ്ങുന്ന സർവ്വീസ് ജനുവരി 21 വരെയുണ്ടാകും. നിലവില്‍ പ്രഖ്യാപിച്ച പ്രത്യേക ട്രെയിനുകളില്‍ റിസർവേഷൻ ആരംഭിച്ചെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. ഹൈദരബാദ്, ബെംഗളൂരു തുടങ്ങിയിവടങ്ങളില്‍ നിന്നും വരും ദിവസങ്ങളില്‍ പ്രത്യേക തീവണ്ടികള്‍ ആരംഭിക്കാനാണ് സാധ്യത.