സാമന്തയുടെ പേരില്‍ ക്ഷേത്രം ഒരുക്കി ആരാധകൻ

ആന്ധ്രാപ്രദേശില്‍ സാമന്തയുടെ പേരില്‍ ക്ഷേത്രം ഒരുക്കി ആരാധകൻ. സാമന്തയുടെ പിറന്നാള്‍ ദിവസമായ ഇന്ന് ക്ഷേത്രം തുറക്കുമെന്നാണ് ആരാധകന്‍ പറയുന്നത്. സാമന്തയുടെ രൂപത്തിലുള്ള സ്വര്‍ണ നിറമുള്ള പ്രതിഷ്ഠയാണ് ക്ഷേത്രത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയുന്നത്

ആരാധകന്‍റെ വീട്ടിലാണ് സാമന്തയുടെ കൂറ്റന്‍ പ്രതിമ ഒരുക്കിയത്. നിലവില്‍ താരത്തിന്റെ തലയുടെ ഭാഗമാണ് നിര്‍മിച്ചിരിക്കുന്നത്. സാമന്തയ്ക്കുള്ള തന്റെ പിറന്നാള്‍ സമ്മാനമാണിതെന്നാണ് ഇയാള്‍ പറയുന്നത്. ഇതിന്റെ ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്