ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, സഞ്ജു പുറത്ത്

ന്യൂഡൽഹി: ഏറെ കാത്തിരിപ്പുകൾക്കൊടുവിൽ ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമായി. 15 അംഗ സ്‌ക്വാഡിനെയാണ് നായകൻ രോഹിത് ശർമയും ബി.സി.സി.ഐ മുഖ്യ സെലക്ടർ അജിത് അഗർക്കറും ചേർന്നു പ്രഖ്യാപിച്ചത്. ഇന്ത്യയാണ് ഇത്തവണ ലോകകപ്പിന് ആതിഥ്യം വഹിക്കുന്നത്.

നായകൻ രോഹിത് ശർമ നയിക്കുന്ന സംഘത്തിൽ കെ.എൽ രാഹുൽ, ഇഷൻ കിഷൻ എന്നിങ്ങനെ രണ്ട് വിക്കറ്റ് കീപ്പർമാരാണുള്ളത്. സ്‌പെഷലിസ്റ്റ് സ്പിന്നറായി കുൽദീപ് യാദവ് മാത്രമാണ് ടീമിൽ ഇടംപിടിച്ചത്. ഹർദിക് പാണ്ഡ്യ, ഷർദുൽ താക്കൂർ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ എന്നിങ്ങനെ നാല് ഓൾറൗണ്ടർമാർ ടീമിലുണ്ട്. അതേസമയം, സഞ്ഡു സാംസൺ ടീമിലില്ല.

ഇന്ത്യൻ സ്‌ക്വാഡ്: രോഹിത് ശർമ(നായകൻ). ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ, ഇഷൻ കിഷൻ, സൂര്യകുമാർ യാദവ്, ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, ഷർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി.വീണ്ടും ലോകകപ്പ് ഇന്ത്യൻ മണ്ണിലെത്തുമ്പോൾ ഇരട്ടി പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. 2013ലെ ചാംപ്യൻസ് ട്രോഫിക്കു ശേഷം ഒരു ഐ.സി.സി കിരീടം ഇന്ത്യയ്ക്ക് നേടാനായിട്ടില്ല. ഇന്ത്യയിൽ നടന്ന 2011ലെ ഏകദിന ലോകകപ്പ് നേടാനായതിന്റെ ആത്മവിശ്വാസവും ടീമിനുണ്ട്.