Latestഗൾഫ്

ഗാർഹിക തൊഴിലാളികള്‍ക്കുള്ള പൊതുമാപ്പ് പദ്ധതി ആറ് മാസത്തേക്ക് കൂടി നീട്ടി സൗദി

തൊഴിലുടമയുടെ അനുമതിയില്ലാതെ ജോലിസ്ഥലത്തു നിന്ന് ഒളിച്ചോടിപ്പോയ (Absent from work) ഗാർഹിക തൊഴിലാളികള്‍ക്കുള്ള പൊതുമാപ്പ് പദ്ധതി ആറ് മാസത്തേക്ക് കൂടി നീട്ടി സഊദി അറേബ്യ.ഈ പദ്ധതി പ്രകാരം തൊഴിലാളികള്‍ക്ക് തങ്ങളുടെ ഔദ്യോഗിക രേഖകള്‍ നിയമപരമാക്കാൻ സാധിക്കും.

സഊദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് സോഷ്യല്‍ ഡവലപ്മെന്റ് (MHRSD) അധികൃതരെ ഉദ്ധരിച്ച്‌ സഊദി പ്രാദേശിക മാധ്യമങ്ങളാണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്. ചെവ്വാഴ്ച മുതല്‍ (2025 നവംബർ 11) ആറ് മാസത്തേക്കാണ് പദ്ധതിയുടെ ആനുകൂല്യം നീട്ടിയിരിക്കുന്നത്.

എങ്ങനെ പ്രയോജനപ്പെടുത്താം?

തൊഴിലുടമകളില്‍ നിന്ന് ഒളിച്ചോടിയ ശേഷം സഊദി അറേബ്യയില്‍ അനധികൃതമായി തുടരുന്ന തൊഴിലാളികള്‍ക്ക് അവരുടെ തൊഴില്‍ സ്റ്റാറ്റസ് നിയമപരമാക്കുന്നതിനും പുതിയ തൊഴിലുടമയ്ക്ക് കീഴില്‍ ജോലി നേടുന്നതിനും വേണ്ടിയാണ് ഈ നടപടി.

ഈ ഗാർഹിക തൊഴിലാളികള്‍ക്കും അവരെ നിയമിക്കാൻ ആഗ്രഹിക്കുന്ന പുതിയ തൊഴിലുടമകള്‍ക്കും ‘മുസ്നദ്’ (Musaned) സംവിധാനത്തിലൂടെ അവരുടെ രേഖകള്‍ ശരിയാക്കാൻ സാധിക്കും.

രാജ്യത്തെ തൊഴില്‍ മേഖലയില്‍ നിയമപരമായ നിയന്ത്രണങ്ങള്‍ ഉറപ്പുവരുത്തുന്നതിനായാണ് മന്ത്രാലയത്തിന്റെ ഈ നടപടി.