സൗദിയില്‍ മാര്‍ച്ച് 19-22, നാലു ദിവസത്തെ പെരുന്നാള്‍ അവധി
റിയാദ്: സൗദിയില്‍ ഈ വർഷത്തെ സ്വകാര്യ-പൊതു മേഖലാ സ്ഥാപനങ്ങളുടെ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. റമദാൻ 29 അഥവാ മാർച്ച് 18 ബുധനാഴ്ച ജോലി സമയം അവസാനിക്കുന്നത് മുതല്‍ അവധി ആരംഭിക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.നാലു ദിവസം നീണ്ടു നില്‍ക്കുന്ന അവധി മാർച്ച് 22 വരെ തുടരും.
തൊഴില്‍ നിയമത്തിലെ എക്സിക്യൂട്ടീവ് റെഗുലേഷൻ പ്രകാരമുള്ള നിയമങ്ങള്‍ തൊഴിലുടമകള്‍ കർശനമായി പാലിക്കണമെന്ന് മന്ത്രാലയ വക്താവ് മുഹമ്മദ് അല്‍ റിസ്‌കി പ്രത്യേകം ഓർമിപ്പിച്ചു. അംഗീകൃത നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായാണ് ഈ അവധി നിശ്ചയിച്ചിരിക്കുന്നത്. അവധി കഴിഞ്ഞ് ഞായറാഴ്ചയോടെ ഓഫീസുകള്‍ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
