എസ്.സി വിഭാഗക്കാര്‍ക്ക് സൗജന്യ പ്രീ റിക്രൂട്ട്മെന്റ് പരിശീലനം

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടികളുടെ ഭാഗമായി പട്ടികജാതി വിഭാഗക്കാര്‍ക്കായി പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ‘ഉന്നതി’ പ്രീ-റിക്രൂട്ട്‌മെന്റ് പരിശീലനം സംഘടിപ്പിക്കുന്നു. സൈനിക-അര്‍ദ്ധ സൈനിക, പോലീസ്, എക്‌സൈസ് തുടങ്ങിയ സേനാവിഭാഗങ്ങളില്‍ തൊഴില്‍ നേടാന്‍ ആഗ്രഹിക്കുന്ന യുവതീ-യുവാക്കള്‍ക്ക് രണ്ടു മാസക്കാലത്തെ സൗജന്യ റസിഡന്‍ഷ്യല്‍ പരിശീലനമാണ് നല്‍കുന്നത്. കോഴിക്കോട് പ്രീ-റിക്രൂട്ട്‌മെന്റ് ട്രെയിനിങ് സെന്ററിലാണ് (പി.ആര്‍.ടി.സി)പരിശീലനം. പരിശീലന കാലയളവില്‍ ഭക്ഷണം, താമസം എന്നിവ സൗജന്യമാണ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ എന്നിവയുടെ പകര്‍പ്പുകളും മൂന്ന് കോപ്പി പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ജൂണ്‍ 24 ന് രാവിലെ 11 മണിക്ക് മലപ്പുറം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ പ്രാഥമിക യോഗ്യതാ നിര്‍ണ്ണയത്തിന് എത്തിച്ചേരണം. 18 നും 26 നും ഇടയില്‍ പ്രായമുള്ള ആരോഗ്യവാന്മാരായ ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസരം. എസ്.എസ്.എല്‍.സി വിജയിച്ചിരിക്കണം. പ്ലസ്ടുവോ ഉയര്‍ന്ന യോഗ്യതകളോ ഉള്ളവര്‍ക്ക് മുന്‍ഗണന. പുരുഷന്‍മാര്‍ക്ക് 167 സെന്റീമീറ്ററും വനിതകള്‍ക്ക് 157 സെന്റീമീറ്ററും ഉയരം ഉണ്ടായിരിക്കണം. വിവരങ്ങള്‍ക്ക് 9447469280, 944754661.