9 മുതൽ 12 വരെ ഇനി സെക്കൻഡറിയാകും; സ്കൂൾ ഏകീകരണം പൂർണമായി നടപ്പാക്കാനൊരുങ്ങി സർക്കാർ

തിരുവനന്തപുരം: ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ ശുപാർശ ചെയ്ത ഹൈസ്കൂൾ – ഹയർ സെക്കൻഡറി ഏകീകരണം പൂർണമായി നടപ്പാക്കാനൊരുങ്ങി സർക്കാർ. ഇപ്പോഴുള്ളപോലെ
സെക്കൻഡറി, ഹയർ സെക്കൻഡറി വേർതിരിവുണ്ടാകില്ല. പകരം, ദേശീയ വിദ്യാഭ്യാസനയത്തിന് അനുസൃതമായി ഒമ്പതുമുതൽ 12വരെ ക്ലാസുകൾ ഒന്നിച്ച് സെക്കൻഡറി എന്ന
സെക്കൻഡറി എന്ന തലത്തിലേക്കു മാറും. ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച കോർകമ്മിറ്റിയുടെ റിപ്പോർട്ടും പ്രത്യേക ചട്ടത്തിന്റെ കരടും മന്ത്രി വി. ശിവൻകുട്ടിക്ക് കൈമാറി.

നിലവിൽ കേരളത്തിൽ എട്ടാം ക്ലാസ് ഹൈസ്കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. ഏകീകരണം നടപ്പായാൽ എട്ടാം ക്ലാസിനെ ഒറ്റയടിക്കു വിഭജിക്കില്ല. നിലവിലുള്ള സ്കൂളിന്റെ പ്രവർത്തനത്തെയും അധ്യാപകരുടെ സർവീസിനെയും ബാധിക്കാത്ത വിധത്തിലാവും അതു നടപ്പാക്കുക.