മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പട്ടുവത്ത് പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2023-24 അധ്യയന വര്‍ഷം ആറ്, ഏഴ്, എട്ട് ക്ലാസുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കും അഞ്ചാം ക്ലാസില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഒഴിവുകളിലേക്കും പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ട ആണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നു. താല്‍പര്യമുള്ള രക്ഷിതാക്കള്‍ മെയ് 15ന് അഞ്ച് മണിക്കകം സ്‌കൂള്‍ ഓഫീസിലോ തളിപ്പറമ്പ്, കൂത്തുപറമ്പ്, ഇരിട്ടി, പേരാവൂര്‍ എന്നിവിടങ്ങളിലെ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ ആറളം ഫാം ടി ആര്‍ ഡി എം ഓഫീസിലോ അപേക്ഷ സമര്‍പ്പിക്കണം. പ്രവേശന പരീക്ഷ തീയതി പിന്നീട് അറിയിക്കും. ഫോണ്‍: 9656948675, 9496284860.