Latestകേരളം

എറണാകുളത്ത് സ്കൂൾ ബസുകൾ കൂട്ടിയിടിച്ച് അപകടം; 12 വിദ്യാർഥികൾക്ക് പരിക്ക്

കൊച്ചി: എറണാകുളം ഇലഞ്ഞി പഞ്ചായത്ത് ഓഫിസിനു സമീപം സ്കൂൾ ബസുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 12 വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇവരെ പിറവത്തേയും മോനിപ്പള്ളിയിലേയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ പരിക്ക് ​ഗുരുതരമല്ല.

ഇലഞ്ഞി സെന്റ് ഫിലോമിനാസ് സ്കൂളിലെ ബസും കടുത്തുരുത്തി പാഴുത്തുരുത്ത് എസ്കെപിഎസ് സ്കൂളിലെ ബസുമാണ് കൂട്ടിയിടിച്ചത്. വൈകിട്ട് സ്കൂൾ വിട്ട ശേഷം വിദ്യാർഥികളെ വീട്ടിലേക്ക് മടക്കിക്കൊണ്ടു പോവുകയായിരുന്നു സ്കൂൾ ബസുകൾ.